മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍

കൊല്ലം: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ ശാസ്താംകോണം സ്വദേശിനി ചിന്നുവിനെ(30)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ചിന്നുവിന്റെ ഭര്‍ത്താവ് ജോലി സംബന്ധമായി കേരളത്തിന് പുറത്താണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി യുവതി സോഷ്യല്‍ മീഡിയ വഴി പരിചയപെട്ടിട്ട്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങി യുവതി സോഷ്യല്‍ മീഡിയ വഴി പരിചയപെട്ട യുവാവിനൊപ്പം പോവുകയായിരുന്നു. ഭര്‍ത്താവിന്റെ അച്ഛന്‍ പുനലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് തൃശൂരില്‍ നിന്നും യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റ് ചെയ്ത് യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതിയുടെ കാമുകന്‍ നിലവില്‍ ജാര്‍ഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു.
