ഗൂഢാലോചന കേസില്‍ പ്രതികളുടെ ഫോണുകള്‍ അന്വേഷണ സംഘം കൈപ്പറ്റി

കൊച്ചി: ഗൂഢാലോചന കേസില്‍ ആലുവ കോടതിയില്‍ നിന്ന് പ്രതികളുടെ ഫോണുകള്‍ അന്വേഷണ സംഘം കൈപ്പറ്റി. ഫോണുകള്‍ ഇന്ന് തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ എത്തിക്കും. അതേസമയം ഗൂഢാലോചന കേസില്‍ ശബ്ദ പരിശോധനയ്ക്ക് ഹാജരാകാന്‍ പ്രതികള്‍ക്ക് നോട്ടിസ് നല്‍കി. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടിസ് പ്രതികള്‍ കൈപ്പറ്റിയിട്ടില്ല. വീടുകളില്‍ നോട്ടിസ് പതിപ്പിച്ച് ക്രൈം ബ്രാഞ്ച് സംഘം മടങ്ങി.

