ഗൂഢാലോചനക്കേസ്; ദിലീപിന്റെ ജാമ്യ ഹരജിയില്‍ വിധി തിങ്കളാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നാളെയും വാദം തുടരും. സ്പെഷ്യല്‍ സിറ്റിംഗാണ് നടത്തുക. നാളെ വാദം തീര്‍ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുു. വധഗൂഢാലോചന കേസില്‍ ദിലീപിന്റെ ജാമ്യഹരജിയും നാളത്തേക്ക് മാറ്റി. നാളെ രാവിലെ ഒമ്പതരക്കാണ് ഹരജി കോടതി പരിഗണിക്കുക. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയും.

