കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ പിടികൂടി

കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ വാര്‍ഡന്‍ കൈയ്യോടെ പിടികൂടി. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് സംഭവം. സംഭവവുമായി ബന്ധപെട്ട് ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്പെന്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥി കെയര്‍ടെയ്ക്കറുടെ കണ്ണില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി.

അതില്‍ തൃപ്തി വരാതെ കെയര്‍ടെയ്ക്കര്‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയര്‍ടെയ്ക്കര്‍ ബാഗ് തുറക്കുകയായിരുന്നു. അപ്പോഴാണ് എഞ്ചിനീയറിംങ്ങ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്. കാമുകനും കാമുകിയും തുടര്‍ന്ന് വീടുകളിലേക്ക്് പോയതായി സഹപാഠികള്‍ അറിയിച്ചു.
