വാഷിങ് മെഷീനില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കൊച്ചി: കോതമംഗലം കുത്തുകുഴിയില്‍ വീട്ടിലെ വാഷിങ് മെഷീനില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കുത്തുകുഴിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിനുള്ളിലെ വാഷിങ് മെഷീനുള്ളിലാണ് മൂര്‍ഖന്‍ പാമ്പ് കയറിയത്. വീട്ടിലെ കുട്ടികളാണ് പാമ്പിനെ ആദ്യം കണ്ടത്. പാമ്പിനെ കണ്ട വീട്ടുകാര്‍ മുറിയുടെ വാതിലുകള്‍ അടച്ചിട്ട ശേഷം കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആവോലിച്ചാല്‍ സ്വദേശി സി കെ വര്‍ഗീസെത്തി പാമ്പിനെ വിദഗ്ദമായി പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിടുകയായിരുന്നു.

