എം ഡി എം എ യുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: മാരക ലഹരിവസ്തുവായ എം ഡി എം എ യുമായി നഗരസഭ കൗണ്‍സിലരുടെ സഹോദരനായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പിടിയിലായി. ശ്രീകണ്ഠാപുരം നഗരസഭ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ വിജില്‍ മോഹനന്റെ സഹോദരന്‍ മനേഷ് മോഹനനാണ് അറസ്റ്റിലായത്. മനേഷിന്റെയൊപ്പം മയക്കുമരുന്ന് വാങ്ങാന്‍ എത്തിയ ചുഴലി ചാലില്‍ വയല്‍ സ്വദേശി സി ജാഫറിനെയും പോലീസ് പിടികൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. കണ്ണൂരിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി.

