മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന സ്വാമിയുടെ വാദത്തിന് സ്പോട്ടില്‍ പണികൊടുത്ത അവതാരകന്‍

ജാതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു സ്വാമിയുടെ വ്യാജപ്രചാരണം. ജാതി ഇല്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമെന്ന സഹപാനലിസ്റ്റിന്റെ വാദത്തോടായിരുന്നു ഇപ്പോഴും മുസ്ലിംകള്‍ക്ക് നികുതി കൊടുത്ത് ഹിന്ദുക്കള്‍ക്ക് കഴിയേണ്ട സ്ഥിതിയുണ്ടെന്നും കേരളത്തിലെ ഒരു ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്നുമുള്ള സ്വാമിയുടെ വാദം. ഉടന്‍തന്നെ അതേതു ജില്ലയെന്ന അവതാരകനും സഹപാനലിസ്റ്റുകളും ചോദിച്ചു. കേരളത്തിലെ മലപ്പുറം ജില്ലയെന്നായിരുന്നു സ്വാമിയുടെ മറുപടി. ഉടന്‍തന്നെ അവതാരകന്‍ മലപ്പുറക്കാരനായ ക്യാമറാമാനെ കാണിച്ച് വാദം ശരിയാണോ എന്ന് ചോദിച്ചു. മലപ്പുറത്ത് ആര്‍ക്കു വേണമെങ്കിലും പോകാമെന്നും സ്വാമിയുടെ വാദം തെറ്റാണ് എന്നുമായിരുന്നു ക്യാമറാമാന്റെ പ്രതികരണം. പിന്നീട് എന്നോട് ഇതുപോലെ ഒരാള്‍ പറഞ്ഞതാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു സ്വാമി.

ചാനല്‍ ചര്‍ച്ചയിലെ സംഭാഷണം ഇങ്ങനെയായിരുന്നു

സ്വാമി: കേരളത്തിലെ ഒരു ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല.
സഹപാനലിസ്റ്റായ പെണ്‍കുട്ടി(അവതാരകനോട്): അതേതു ജില്ല എന്ന് ചോദിക്കൂ
അവതാരകന്‍: ഏതാണ് ആ ജില്ല?
സ്വാമി: മലപ്പുറം.. മലപ്പുറം ജില്ല
അവതാരകന്‍: ഞാനും മലപ്പുറത്ത് പോയിട്ടുണ്ട്… (കാമറാമാനെ ചൂണ്ടി) അയാളും മലപ്പുറമാണ്. നിങ്ങള്‍ മലപ്പുറമല്ലേ?
കാമറാമാന്‍: അതെ, മലപ്പുറമാണ്…
സ്വാമി: അങ്ങനെയുണ്ടെന്ന് അവിടെയുള്ള ഒരാള്‍ പറഞ്ഞതാണ്..
അവതാരകന്‍: അവിടെ പോകാന്‍ പറ്റില്ലേ?
കാമറമാന്‍: അവിടെ ആര്‍ക്കു വേണമെങ്കിലും പോകാം. ഒരു പ്രശ്നവുമില്ല..
