ഇ ബുള്‍ജെറ്റ് സഹോദരന്‍മ്മാര്‍ക്കെതിരായ കേസില്‍ ഉത്തരവുമായി കോടതി.

കണ്ണൂര്‍: ഇ ബുള്‍ജെറ്റ് സഹോദരന്‍മ്മാര്‍ക്കെതിരായ കേസില്‍ ഉത്തരവുമായി കോടതി. വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകള്‍ എം വി ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയില്‍ തിരികെ സ്റ്റേഷനില്‍ ഏല്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലാണ് വാഹനം സൂക്ഷിച്ചിരുന്നത്. കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ വാന്‍ പിടിച്ചെടുത്തത്.

