തൊഴിലാളിയെ കരാറുകാര്‍ അടിച്ചു കൊന്നു

തിരുവല്ല: കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന തൊഴിലാളി മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫനാണ്(40) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ കെട്ടിട നിര്‍മാണ തക്കല സ്വദേശികളായ കരാറുകാരായ ആല്‍വിന്‍ ജോസ്, സഹോദരന്‍ സുരേഷ് എന്നിവര്‍ പോലീസിന്റെ പിടിയിലായി.

നേരത്തെ ആല്‍വിന്റെ കീഴില്‍ സ്റ്റീഫന്‍ കെട്ടിട നിര്‍മാണ ജോലി ചെയ്തിരുന്നു. ഇതില്‍ കുറച്ച് ദിവസത്തെ കൂലി ലഭിക്കാനുണ്ടായിരുന്നു. ഇത് ചോദിക്കാനെത്തിയപ്പോഴുണ്ടായ വാക്ക്തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇതിനിടയില്‍ ആല്‍വിനും സുരേഷും ഇരുമ്പ് കമ്പികൊണ്ട് സ്റ്റീഫനെ അടിച്ചുകൊല്ലുകയായിരുന്നെന്നാണ് വിവരം. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.

