NAATTUVAARTHA

NEWS PORTAL

കുന്നുമ്മല്‍താഴം കോട്ടാംപറമ്പ് റോഡ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച കുന്നുമ്മല്‍താഴം കോട്ടാംപറമ്പ് റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ള ഈ റോഡ് പൊട്ടിപ്പാളിഞ്ഞ് കിടക്കുന്നതുമൂലമുള്ള ദുരിതം പരിഹരിക്കുന്നതിന് വയലോരം റസിഡന്‍സ് അസോസിയേഷന്‍ എം എല്‍ എക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പ്രസ്തുത തുക അനുവദിച്ചത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പി കോയ, എ ശിവാനന്ദന്‍, വി സുനില്‍കുമാര്‍, എ സദാനന്ദന്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഷാജി ചോലക്കല്‍മീത്തല്‍ സ്വാഗതവും കണ്‍വീനര്‍ എന്‍ പി അബ്ദുസലാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!