NAATTUVAARTHA

NEWS PORTAL

മീന്‍ വേണമെങ്കില്‍ സെക്സിന് സമ്മതിക്കണം, പട്ടിണി കിടക്കാതിരിക്കാന്‍ വഴങ്ങികൊടുത്ത് സ്ത്രീകള്‍; അതിനി നടപ്പില്ലെന്ന് യുവതികള്‍

കെനിയയില്‍ വിക്ടോറിയ തടാകത്തിന്റെ കരയില്‍ എന്‍ഡുരു എന്നൊരു സ്ഥലമുണ്ട്. ഇവിടുത്തെ ജനങ്ങള്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. എന്‍ഡുരുവിലെ പുരുഷന്മാരാണ് കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്നത്. വള്ളം നിറയെ മീനുമായി മടങ്ങിയെത്തുന്നവരെയും കാത്ത് അവിടത്തെ സ്ത്രീകള്‍ കടപ്പുറത്ത് കുട്ടകളുമേന്തി നില്‍പ്പുണ്ടാവും. ഈ മീന്‍ വാങ്ങി കുട്ടകളില്‍ നിറച്ച് തലച്ചുമടായി സമീപത്തെ ചന്തകളില്‍ കൊണ്ടുചെന്നു വിറ്റഴിച്ചിട്ടു വേണം അവര്‍ക്ക് അന്നന്നത്തെ എന്നതിനുള്ള വഴി കണ്ടെത്താന്‍.

എന്നാല്‍ ഈ പുരുഷന്‍മാരില്‍ നിന്നും മീന്‍ കിട്ടണമെങ്കില്‍ ഈ സ്ത്രീകള്‍ അവരുമായി സെക്‌സില്‍ ഏര്‍പ്പെട്ടേ മതിയാകൂ എന്നതായിരുന്നു അവിടത്തെ കീഴ്‌വഴക്കം. ഈ വിചിത്രമായ ആചാരം കാരണം ആ നാട്ടില്‍ എച്ച് ഐ വി എയിഡ്‌സ് പടര്‍ന്നു പിടിച്ചു. അപരിചിതരായ പുരുഷന്മാര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ സ്ത്രീകള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും അവര്‍ക്ക് പട്ടിണി കിടക്കാതിരിക്കാന്‍ വേണ്ടി അതിന് വഴങ്ങിക്കൊടുക്കേണ്ട ഗതികേടുണ്ടായിരുന്നു.

ഈ ദുരവസ്ഥയില്‍ നിന്നും കരകയറ്റാമെന്ന് പ്രഖ്യാപിച്ച് 2010-ല്‍ PEPFAR എന്നൊരു അമേരിക്കന്‍ എന്‍ ജി ഒ രംഗത്തുവന്നിരുന്നു. തങ്ങള്‍ക്ക് കടലില്‍ പോയി വലയെറിഞ്ഞ് മീന്‍ പിടിക്കാന്‍ കുറച്ച് ബോട്ടുകള്‍ നല്‍കാമോയെന്നായിരുന്നു സ്ത്രീകള്‍ ചോദിച്ചത്. ഇവരുടെ ആവശ്യപ്രകാരം 30 ഫിഷിങ് ബോട്ടുകള്‍ എന്‍ ജി ഒ നല്‍കി. ബോട്ടിനവര്‍ ‘നോ സെക്‌സ് ഫോര്‍ ഫിഷ്’ എന്ന് പേര് നല്‍കി. ഈ സ്ത്രീകള്‍ പിന്നീട് ‘നോ സെക്‌സ് ഫോര്‍ ഫിഷ്’ വിമണ്‍ എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് വേള്‍ഡ് കണക്റ്റ് എന്നൊരു എന്‍ ജി ഒയും ഫണ്ടിങ്ങുമായി ഇവരെ സഹായിക്കാനെത്തി.

പത്തു വര്‍ഷത്തിനിപ്പുറം ഈ ബോട്ടുകളില്‍ പലതിനും കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിക്കുകയും കനത്ത മഴയെ തുടര്‍ന്ന് വിക്ടോറിയ തടാകത്തിലെ വെള്ളം കരയിലേക്ക് കയറി നാട്ടില്‍ പ്രളയമുണ്ടായപ്പോള്‍ ആയിരത്തോളം പേര്‍ കുടിയൊഴിക്കപ്പെടുകയും ചെയ്തു. എന്‍ഡുരു ബീച്ച് പ്രളയനാന്തരം വാസയോഗ്യമല്ലാതായതോടെ ‘നോ സെക്‌സ് ഫോര്‍ ഫിഷ്’ വിമനും അവരുടെ ഉപജീവനം നഷ്ടമായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വേള്‍ഡ് കണക്റ്റ് വീണ്ടും സഹായഹസ്തവുമായെത്തി. ‘നോ സെക്‌സ് ഫോര്‍ ഫിഷ്’ വനിതകളില്‍ പലര്‍ക്കും കല്‍ക്കരി വില്പനശാലകളും, തട്ടുകടകളും ഇട്ടുനല്‍കി. ചിലര്‍ക്ക് തക്കാളി കൃഷിചെയ്യാനുള്ള ഗ്രാന്റ് കിട്ടി. അങ്ങനെ വിധി തുടര്‍ച്ചയായി എതിരു നിന്നിട്ടും കീഴടങ്ങാന്‍ തയ്യാറാവാതെ പൊരുതുക തന്നെയാണ് എന്‍ഡുരുവിലെ ഈ ഉശിരുള്ള പെണ്ണുങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!