നൃത്തച്ചുവടുകളുമായി ഗായിക റിമി ടോമിയുടെ അമ്മ; വീഡിയോ…

നൃത്തച്ചുവടുകളുമായി ഗായിക റിമി ടോമിയുടെ അമ്മ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റിമി ടോമിയുടെ അമ്മ റാണി ടോമിയുടെ നൃത്തച്ചുവടുകളാണ്.

മരുമകളും നടിയുമായ മുക്തയാണ് റാണി ടോമിയുടെ ഡാന്‍സ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വയസ്സ് വെറും അക്കം മാത്രമാണെന്നും അമ്മ തകര്‍ത്തുവെന്നുമുളള ക്യാപ്ഷനോടെയാണ് മുക്ത വീഡിയോ പങ്കുവച്ചത്.

പ്രേമോദാരനായ് അണയൂ നാഥാ എന്ന കമലദളത്തിലെ ഗാനത്തിനാണ് റാണി ടോമി ചുവടുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.
ഇപ്പോഴും റാണി നൃത്തം അഭ്യസിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലം ഡാന്‍സും പാട്ടും പഠിക്കാനാണ് അമ്മ മാറ്റി വെച്ചിരിക്കുന്നതെന്ന് റിമി ടോമി തന്നെ നേരത്തേ പറഞ്ഞിരുന്നു.
