അടുക്കളയില്‍ രഹസ്യ അറ ഉണ്ടാക്കി വ്യാജ വിദേശ മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍

കോഴിക്കോട്: അടുക്കളയില്‍ അണ്ടര്‍ ഗ്രൗണ്ടില്‍ രഹസ്യ അറ ഉണ്ടാക്കി വ്യാജ വിദേശ മദ്യം സൂക്ഷിച്ചയാളെ വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിനഗര്‍ കോളനി സ്വദേശി ജയപ്രകാശ് എന്ന മണി(52) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളയില്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, എസ് ഐ സനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കുറച്ചു നാളുകളായി വെള്ളയില്‍ സ്പെഷല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു ഇയാള്‍. അടുക്കളയില്‍ ഗ്യാസ് സിലിണ്ടറിന് ചുവടെ രഹസ്യ അറ നിര്‍മിച്ചാണ് വിദേശമദ്യം സൂക്ഷിച്ചിരുന്നത്. 54 കുപ്പി വിദേശമദ്യം പോലീസ് പിടിച്ചെടുത്തു.

