തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: മംഗലപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടകളുടെ അക്രമത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. മുണ്ടയ്ക്കല്‍ പണിക്കന്‍ വിള സ്വദേശികളായ സുധി(30) കിച്ചു(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ നാല് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഫോണും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയായ ഷെഹിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലായത്. അക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

