Naattuvaartha

News Portal Breaking News kerala, kozhikkode,

വിജിലന്‍സ് വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിജിലന്‍സ് വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓട്ടോമേറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറി സംസ്ഥാനത്തെ മൂന്ന് റീജിയണുകളിലായി തുടങ്ങും. ഇതോടെ റോഡില്‍ വെച്ച് തന്നെ സാമ്പിളെടുത്ത് ഗുണമേന്മ പരിശോധിക്കാനാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വിജിലന്‍സ് വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കും. അറ്റകുറ്റപണികള്‍ക്ക് നല്‍കുന്ന ഫണ്ടിനെ കുറിച്ച് പലയിടങ്ങളില്‍ നിന്നും വരുന്ന പരാതികള്‍ വിജിലന്‍സ് വിഭാഗം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കേടുപാടുകളില്ലാത്ത റോഡില്‍ പ്രവൃത്തി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ഉള്ള റോഡുകളില്‍ തന്നെയാണോ പ്രവൃത്തി നടക്കുന്നത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. എസ്റ്റിമേറ്റ് പ്രകാരം തന്നെയാണോ കാര്യങ്ങള്‍ നടക്കുന്നതെന്ന് പരിശോധിക്കും.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!