Naattuvaartha

News Portal Breaking News kerala, kozhikkode,

ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി

വടകര: ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ വീടിനുമുകളിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി.ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് സ്ഫോടനത്തിനിടെ പരിക്കേറ്റിരുന്നത്.സ്ഫോടനത്തില്‍ ചിതറിയ വലത് കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്ന് വിരലുകളും നഷ്ടമായിട്ടുണ്ട്.മൂന്ന് പടക്കങ്ങളില്‍ നിന്ന് വെടി മരുന്ന് ശേഖരിച്ച് ചാക്ക് നൂല്‍ കൊണ്ട് വരിഞ്ഞ് മുറുക്കുന്നതിനിടയിലാവാം സ്ഫോടനം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.രക്തം ഒട്ടിപ്പിടിച്ച നിലയില്‍ തടി മരക്കഷണവും പൊലീസ് കണ്ടെത്തി. സ്ഫോടനത്തില്‍ മരം ചിന്നി ചിതറിയ നിലയിലാണ്. സ്ഫോടനത്തിനിടെ ചിതറിത്തെറിച്ച കൈ വിരലുകളുടെയും, നഖം ഉള്‍പെടെയുള്ള മാംസത്തിന്റെ ഭാഗങ്ങളും സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു. സ്ഫോടനത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.വീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന പറമ്പിലെ കുഴിയില്‍ തീ കത്തിച്ചതായി വ്യാഴാഴ്ച്ച രാത്രി തന്നെ പോലീസ് പരിശോധനയില്‍ കണ്ടെത്തിയതോടെ ഈ ഭാഗം കയര്‍ കെട്ടി വേര്‍തിരിച്ചിരുന്നു. ഈ സ്ഥലത്ത് രാവിലെ തന്നെ പൊലീസ് കുഴിയെടുത്ത് പരിശോധന നടത്തി. ഇവിടെ നിന്ന് രക്തക്കറ പുരണ്ട കാവി തോര്‍ത്തും, കാവി മുണ്ടും പോലീസ് കണ്ടെത്തിയിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഹരിപ്രസാദ്. ഇയാളുടെ മൊഴിയെടുക്കാന്‍ വടകര സി.ഐ കെ.കെ. ബിജു, എസ്.ഐ എം. നിജേഷ്് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ആശുപത്രിയില്‍ എത്തിയെങ്കിലും ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ മടങ്ങി.

 

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!