Naattuvaartha

News Portal Breaking News kerala, kozhikkode,

വീണ്ടും സുരക്ഷാ വീഴ്ച; കുതിരവട്ടത്ത് നിന്ന് 17 കാരി ചാടിപ്പോയി

 

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ഓടുപൊളിച്ചു ചാടി പോയി. ഇന്ന് പുലര്‍ച്ചെയാണ് അഞ്ചാം വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരി്ഓട് പൊളിച്ച് രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അതേസമയം,ഇന്നലെ വൈകുന്നേരം ഇരുപത്തിയൊന്നുകാരന്‍ ചാടി പോയിരുന്നു.ഇയാളെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തി. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കുതിരവട്ടത്തു നിന്ന് അന്തേവാസി ചാടിപ്പോകുന്നത്. ഈ സാഹചര്യത്തില്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. കെ.എസ്. ഷിനു, ഡോ. ജഗദീശന്‍, മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!