Naattuvaartha

News Portal Breaking News kerala, kozhikkode,

കാറ് ബൈക്കില്‍ ഇടിച്ചിതിന് പിന്നാലെ കാറോടിച്ച കോടഞ്ചേരി സ്വദേശി മരിച്ചു

കോടഞ്ചേരി: വൈത്തിരിയില്‍ കാറ് ബൈക്കില്‍ ഇടിച്ചിതിന് പിന്നാലെ കാറോടിച്ച കോടഞ്ചേരി സ്വദേശി മരിച്ചു. തുരുത്തിയില്‍ ടി ടി കുര്യന്‍ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വയനാട് ചുണ്ടേല്‍ ബന്ധുവീട്ടില്‍ പോകുന്ന വഴിയില്‍ വൈത്തിരിയില്‍ വച്ച് എതിരെ വന്ന ബൈക്കുമായാണ് കുര്യന്‍ ഓടിച്ച കാര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായി പരുക്കേറ്റിരുന്നില്ല. എന്നാല്‍ അല്‍പ്പ സമയത്തിനകം കുര്യന് ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ഏലിയാമ്മ. മക്കള്‍: നിഷ, അനീഷ്, അനില്‍, അജിത്ത്. മരുമക്കള്‍: അനീഷ്, ജെന്നി, ശ്രുതി.

 

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!