Naattuvaartha

News Portal Breaking News kerala, kozhikkode,

യുക്രെയ്ന്‍-റഷ്യ യുദ്ധം: എസ്ഡിപിഐ താമരശ്ശേരിയില്‍ യുദ്ധവിരുദ്ധ റാലി നടത്തി

താമരശ്ശേരി: നിരവധി മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു തീരുന്ന യുക്രെയ്ന്‍-റഷ്യ യുദ്ധപശ്ചാതലത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി താമരശ്ശേരിയില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. കാരാടിയില്‍ നിന്നാരംഭിച്ച റാലി താമരശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

റാലിക്ക് ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറിമാരായ കെ ഷെമീര്‍, റഹ്‌മത്ത് നെല്ലൂളി, നിസാം പുത്തൂര്‍, ട്രഷറര്‍ ടി.കെ. അബ്ദുല്‍ അസീസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീം കാരാടി, കെ.കെ ഫൗസിയ, പി.ടി അബ്ദുല്‍ കയ്യും, പി വി ജോര്‍ജ്, കെ.വി പി ഷാജഹാന്‍, അഡ്വ ഇ.കെ.മുഹമ്മദലി, ജുഗല്‍ പ്രകാശ് മണ്ഡലം നേതാക്കളായ ഷാനവാസ് മാത്തോട്ടം, അഷ്‌ക്കര്‍ വെള്ളയില്‍, അന്‍വര്‍ പി.കെ, അശ്റഫ് എം.കെ, സി പി ബഷീര്‍, നവാസ് നടുവണ്ണൂര്‍, റിയാസ് പയ്യോളി, ബഷീര്‍ ചീക്കോന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!