പണം ആവശ്യപ്പെട്ട് ഭാര്യയേയും മകളെയും ക്രൂരമായി മര്‍ദ്ധിച്ചുവെന്ന പരാതിയില്‍ വഴിത്തിരിവ്; പ്രതിയായ ഷാജിക്കും മാതാവിനും സാരമായി പൊള്ളലേറ്റതിന്റെ ദൃഷ്യങ്ങള്‍ പുറത്ത്


താമരശ്ശേരി: പണം ആവശ്യപ്പെട്ട് ഭാര്യയേയും മകളെയും ക്രൂരമായി മര്‍ദ്ധിച്ചുവെന്ന പരാതിയില്‍ വഴിത്തിരിവ്. കേസില്‍ പ്രതിയായ ഭര്‍ത്താവിനും മാതാവിനും സാരമായി പൊള്ളലേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. താമരശ്ശേരി താഴേ പരപ്പന്‍പൊയില്‍ മോടോത്ത് ഷാജിക്കെതിരെയാണ് ഭാര്യ കക്കോടി സ്വദേശിനി ഫിനിയ താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. തന്റെ ചെവി കടിച്ചു മുറിച്ചുവെന്നും മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചുവെന്നും കൈ തിരിച്ച് ഒടിച്ചുവെന്നുമായിരുന്നു പരാതി.

മാധ്യമങ്ങള്‍ക്ക് മുന്നിലും ഫിനിയ ഇത് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് ഭാര്യയുടെ ആരോപണങ്ങല്‍ നിഷേധിച്ച് ഷാജി രംഗത്തെത്തിയത്.

ഭാര്യയുടെ സഹോദരിക്ക് നല്‍കിയ പണം തിരിച്ചു ചോദിച്ചതിന്റെ പേര്‍ തന്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിക്കുകയായിരുന്നുവെന്നും ഈ സമയം തന്റെ അടുത്തുണ്ടായിരുന്ന മാതാവിനും മകള്‍ക്കും പൊള്ളലേറ്റുവെന്നും ഷാജി പറയുന്നു.
മകളുടെ കൈക്ക് പരുക്കേറ്റത് നേരത്തെ സൈക്കിളില്‍ നിന്ന് വീണപ്പോഴാണ്. ബേങ്കില്‍ നിന്ന് ലോണെടുത്ത് നല്‍കിയ പണം തിരികെ നല്‍കാത്തതിനാല്‍ ജപ്തി ഭീഷണി നേരിടുകയാണെന്നും ഷാജി പറഞ്ഞു. പോലീസ് സത്യ സന്ധമായ അന്വേഷണം നടത്തണമെന്നും ഷാജി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് പരപ്പന്‍പൊയിലിലെ വീട്ടില്‍ വെച്ച് ഇവര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. ഇരുവിഭാഗവും ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുയും ചെയ്തിരുന്നു. ഷാജിക്കും മാതാവ് പാത്തുമ്മക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
ഇരുവരുടേയും മുഖത്തും ദേഹത്തുമെല്ലാം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയില്‍ ചകിത്സ തേടിയത്. എന്നാല്‍ ഭാര്യയുടെ പരാതിയില്‍ മാത്രമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. ഷാജിക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.


3 thoughts on “പണം ആവശ്യപ്പെട്ട് ഭാര്യയേയും മകളെയും ക്രൂരമായി മര്‍ദ്ധിച്ചുവെന്ന പരാതിയില്‍ വഴിത്തിരിവ്; പ്രതിയായ ഷാജിക്കും മാതാവിനും സാരമായി പൊള്ളലേറ്റതിന്റെ ദൃഷ്യങ്ങള്‍ പുറത്ത്”