ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് വീണ് പരുക്കേറ്റ യുവാവ് മരിച്ചു


താമരശ്ശേരി: ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് വീണ് പരുക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ കാപ്പിച്ചാല്‍ എലമ്പ്ര സുരേഷ് ബാബുവിന്റെയും ശ്യാമളയുടേും മകന്‍ അഭിനവ്(20) ആണ് മരിച്ചത്. വയനാട്ടിലേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘത്തിലെ ഒരു ബൈക്കിന് മുകളിലേക്കാണ് വനപ്രദേശത്ത് നിന്ന് ഉരുണ്ടെത്തിയ കൂറ്റന്‍ പാറക്കല്ല് പതിച്ചത്. ശിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ചുരം ആറാം വളവിന് മുകളിലായിരുന്നു അപകടം. ആറംഗ സംഘമാണ് 3 ബൈക്കുകളിലായി വയനാട്ടിലേക്ക് പുറപ്പെട്ടത്. വനപ്രദേശത്തെ മരം മുറിഞ്ഞു വീണതിനെ തുടര്‍ന്നാണ് പാറക്കല്ല് താഴേക്ക് പതിച്ചത്.

അഭിനവിന്റെ കൂടെ ഉണ്ടായിരുന്ന അയല്‍വാസിയായ നെല്ലിക്കോടന്‍ അനീഷിന് സാരമായി പരുക്കേറ്റു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൂറ്റന്‍ പാറക്കല്ല് പതിച്ചതിനെതുടര്‍ന്ന് ബൈക്കും യാത്രക്കാരും സംരക്ഷണ ഭിത്തി മറികടന്ന് താഴ്ചയിലേക്ക് പതിച്ചു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്. ഇരുവരേയും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും യാത്രക്കാരും ചേര്‍ന്ന് കരക്കെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ അഭിനവ് മരിച്ചു.

ഹൃദയാഘാദമാണ് മരണ കാരണമെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് വണ്ടൂര്‍ യത്തീംഖാനക്കു സമീപത്തെ തണ്ടുപാറക്കല്‍ കുടുംബശ്മശാനത്തില്‍ സംസ്‌കരിക്കും.


2 thoughts on “ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് വീണ് പരുക്കേറ്റ യുവാവ് മരിച്ചു”