Naattuvaartha

News Portal Breaking News kerala, kozhikkode,

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരിത്തെറിച്ചു; വാഹനം റോഡിലുരസി, അത്ഭുതകരമായി രക്ഷപ്പെട്ട് ധനമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.  മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം കുറവന്‍കോണത്താണ് സംഭവം.

Read also: ശ്രീനിവാസൻ വധം; ബൈക്ക് ഉടമയെ തിരിച്ചറിഞ്ഞു

ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന് വാഹനം റോഡില്‍ ഉരസുകയും തീപ്പൊരിയുണ്ടാകുകയും ചെയ്തു. 20 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നത്. വാഹനത്തിന് വേഗത കുറവായിരുന്നതിനാല്‍ മന്ത്രിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.

Read also: ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് വീണ് പരുക്കേറ്റ യുവാവ് മരിച്ചു

ഒന്നരലക്ഷം കിലോമീറ്ററിലേറെ ഓടിയിട്ടുള്ള ഇന്നോവ കാറാണ് മന്ത്രി ഉപയോഗിക്കുന്നത്. കാറിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മന്ത്രിമാരുടെ വാഹനങ്ങളുടെ ചുമതല ടൂറിസം വകുപ്പിനാണ്. ഈ വകുപ്പിന് അപകടത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം പുറത്തറിഞ്ഞത്.


1 thought on “ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരിത്തെറിച്ചു; വാഹനം റോഡിലുരസി, അത്ഭുതകരമായി രക്ഷപ്പെട്ട് ധനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!