യുവാവിനെ വീട്ടില്‍ വിളിച്ച് വരുത്തി രണ്ടു ദിവസം പുട്ടിയിട്ടു; വിട്ടയക്കാനായി ആവശ്യപ്പെട്ടത് കാറും ഒരു ലക്ഷം രൂപയും


തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ വിളിച്ച് വരുത്തി രണ്ട് ദിവസം പൂട്ടിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തില്‍ സോണി (18) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. ഒരു മൊബൈല്‍ ഷോപ്പില്‍ തൊഴിലാളിയായിരുന്ന യുവാവ് ഷോപ്പില്‍ വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് നമ്പര്‍ വാങ്ങി വാട്ട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു.

Read also: കൊച്ചി മേനകാ ജംക് ഷനില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ തീ; പൂര്‍ണമായി നശിച്ചു

ഇതിനിടയില്‍ ഭര്‍ത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യയുടെ മൊബൈലില്‍ വന്നിരുന്ന സന്ദേശം തപ്പിയെടുത്ത ഭര്‍ത്താവ് കല്ലുവെട്ടാന്‍ കുഴി സ്വദേശിയുമായി യുവതിയെന്ന വ്യാജേനെ ചാറ്റിംഗ് നടത്തി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. യുവതിയുടെ സന്ദേശം സ്വീകരിച്ച് വീട്ടില്‍ എത്തിയ യുവാവിനെ പ്രതികള്‍ രണ്ടു ദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിട്ടയക്കാനായി യുവാവിന്റെ കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. യുവാവിന്റെ പരാതിയില്‍ വിഴിഞ്ഞം പൊലീസ് ഓരാളെ പിടികൂടി. മറ്റ് രണ്ടു പേര്‍ക്കായുള്ള അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു.


3 thoughts on “യുവാവിനെ വീട്ടില്‍ വിളിച്ച് വരുത്തി രണ്ടു ദിവസം പുട്ടിയിട്ടു; വിട്ടയക്കാനായി ആവശ്യപ്പെട്ടത് കാറും ഒരു ലക്ഷം രൂപയും”