Naattuvaartha

News Portal Breaking News kerala, kozhikkode,

മമ്മൂട്ടി- പാർവതി ചിത്രം ‘പുഴു’ മെയ് മാസമെത്തും; റിലീസ് തീയതി പങ്കുവെച്ച് ബാദുഷ

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴുവിന്റെ റിലീസ് തീയതി പുറത്തുവന്നു’. ചിത്രം മെയ് മാസം റിലീസ് ചെയ്യുമെന്ന് അറിയിക്കുകയാണ് സിനിമാ നിര്‍മ്മാതാവ് ബാദുഷ.പുഴു മെയ് 13ന് റിലീസ് ഉണ്ടാകുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Read also: യുവാവിനെ വീട്ടില്‍ വിളിച്ച് വരുത്തി രണ്ടു ദിവസം പുട്ടിയിട്ടു; വിട്ടയക്കാനായി ആവശ്യപ്പെട്ടത് കാറും ഒരു ലക്ഷം രൂപയും

സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം. നന്‍പകല്‍ നേരത്ത് മയക്കം, സിബിഐ അഞ്ചാം ഭാഗം എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്യാനുണ്ട്.

 


2 thoughts on “മമ്മൂട്ടി- പാർവതി ചിത്രം ‘പുഴു’ മെയ് മാസമെത്തും; റിലീസ് തീയതി പങ്കുവെച്ച് ബാദുഷ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!