Naattuvaartha

News Portal Breaking News kerala, kozhikkode,

പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്; ഇനി ആരും അറിയാതെ ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റാകാം

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സ് ആപ്പ്. ആരും അറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ലെഫ്റ്റാകാനുള്ള ഫീച്ചറാണ് വാട്സ്ആപ്പ് തയ്യാറാക്കുന്നത്.നിലവില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ആളുകള്‍ ലെഫ്റ്റാകുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവരും കാണുന്ന രീതിയില്‍ ഒരു സിസ്റ്റം മെസേജ് വരും. എന്നാല്‍ പുതിയ ഫീച്ചറിലൂടെ നിങ്ങള്‍ ഒരു ഗ്രൂപ്പില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഇത്തരമൊരു മെസേജ് ആരും കാണില്ല. പുതിയ ഫീച്ചര്‍ വരുന്നതോടെ നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത ഗ്രൂപ്പുകളില്‍നിന്നെല്ലാം ആരും അറിയാതെ ലെഫ്റ്റാകാം.

Read also: കാട്ടുതീക്കു സമീപം യുവതി; വീഡിയോ വൈറൽ

 

മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ വൈകാതെ തന്നെ അവതരിപ്പിച്ചേക്കും. ഇത്തരമൊരു ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രൂപ്പ് അഡ്മിന് മാത്രമേ നിങ്ങള്‍ ലെഫ്റ്റ് ചെയ്തെന്ന് അറിയാന്‍ കഴിയുവെന്നും സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു. നിലവില്‍ വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പിന്റെ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലും ഈ ഫീച്ചര്‍ ഉടന്‍തന്നെ കിട്ടുമെന്നാണ് പ്രതീക്ഷ.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!