Naattuvaartha

News Portal Breaking News kerala, kozhikkode,

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; 18 കുട്ടികള്‍ ഉള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ടു; 18 കാരനായ അക്രമിയെ വെടിവച്ചുകൊന്നു

ടെക്സാസ്: അമേരിക്കയിലെ ടെക്‌സസില്‍ സ്‌കൂളില്‍ വെടിവയ്പ്. 18 കുട്ടികള്‍ അടക്കം 21 പേര്‍ മരിച്ചു. 18 കാരനായ അക്രമിയെ വെടിവച്ച് കൊന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു മണിക്കൂറോളം അകലെയുള്ള ടെക്‌സാസിലെ ഉവാള്‍ഡെയിലെ എലിമെന്ററി സ്‌കൂളിലാണ് ആക്രമണം. 18 കാരനായ തോക്കുധാരി തന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ  ശേഷം റോബ് എലിമെന്ററി സ്‌കൂളിലേക്ക് കടക്കുകയും പിഞ്ചു കുട്ടികള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നുവെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read also:ഗോതമ്പിന് പിന്നാലെ രാജ്യത്ത് പഞ്ചസാര കയറ്റുമതിക്കും നിരോധനം

മൂന്ന് മുതിര്‍ന്നവരും ആക്രമണത്തില്‍ മരിച്ചതായി ടെക്‌സസ് സ്റ്റേറ്റ് സെനറ്റര്‍ റോളണ്ട് ഗുട്ടറസ് സിഎന്‍എന്നിനോട് പറഞ്ഞു. ഏഴ് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്‌കൂളിലാണ് സംഭവം. 2012ല്‍ 20 കുട്ടികളും ആറ് ജീവനക്കാരും കൊല്ലപ്പെട്ട കണക്റ്റിക്കട്ടിലെ സാന്‍ഡി ഹുക്ക് വെടിവയ്പ്പിന് ശേഷം അമേരിക്കയെ ഏറ്റവും നടുക്കിയ സംഭവമാണിത്.ആക്രമണത്തിന് പിന്നാലെ അമേരിക്കയില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടി. സൂര്യാസ്തമയം വരെ ദേശീയ പതാക താഴ്ത്തിക്കെട്ടണമെന്നും ശനിയാഴ്ച വരെ തുടരണമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം. യുഎസ് ഭരണകൂടം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!