NAATTUVAARTHA

NEWS PORTAL

കൊല്ലത്ത് സെല്‍ഫി എടുക്കുന്നതിനിടെ 3 പെണ്‍കുട്ടികള്‍ ആറ്റില്‍ വീണു

കൊല്ലം: കൊല്ലം പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ 3 പെണ്‍കുട്ടികള്‍ ആറ്റില്‍ വീണു. ഇതില്‍, രണ്ടു പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കാണാതായ ഒരാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു.ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാർ തീരത്തേക്ക് സെൽഫിയെടുക്കുന്നതിനായാണ് പെൺകുട്ടികളെത്തിയത്. ഇതിനിടെ കാൽവഴുതി ഒരാൾ വീഴുകയായിരുന്നു.ഈ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും ഒഴുക്കില്‍ പെട്ടത്. എന്നാല്‍ സഹോദരങ്ങളായ അനുപമയും അനുഗ്രഹയും അരക്ഷപ്പെട്ടു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അപര്‍ണ്ണയാണ് ഒഴുക്കില്‍ പെട്ടത്. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

Read Also: സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം

Leave a Reply

Your email address will not be published.

error: Content is protected !!