Naattuvaartha

News Portal Breaking News kerala, kozhikkode,

നടൻ ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബില്‍ പരിശോധന ; പിടിച്ചെടുത്തത് 200 കിലോ പഴകിയ മീന്‍

കോട്ടയം: നടന്‍ ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബില്‍ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തി. കോട്ടയം കഞ്ഞിക്കുഴിയിലെ സ്ഥാപനത്തിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ ഇവിടെ നിന്നും 200 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത പഴകിയ മീന്‍ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 25 ദിവസത്തിനിടെ സംസ്ഥാനത്ത് പരിശോധനയില്‍ നടപടി സ്വീകരിച്ചത് 331 ഭക്ഷണവിതരണ കടകള്‍ക്ക് എതിരേയാണ്. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉപയോഗിച്ച പഴകിയ എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Read Also : നിർത്തിയിട്ട ലോറി ചായക്കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചുകയറി വൻ ദുരന്തം ഒഴിവായി.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!