Naattuvaartha

News Portal Breaking News kerala, kozhikkode,

ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ എം. ഷീല, അതുല്യ ബൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.പി മുരളീധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സുധീഷ് കുമാര്‍, കനറ ബാങ്ക് മാനേജര്‍ വിനീത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.കെ റഫീഖ് സ്വാഗതവും വി. നിധീഷ് നന്ദിയും പറഞ്ഞു.

Read Also: തിരുവള്ളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ റോഡ് ഉദ്ഘാടനം ചെയ്തു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!