പുതുപ്പാടിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


നോളജ് സിറ്റി : പുതുപ്പാടി ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ്, മിഹ്റാസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി ഏകദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (എ ഡി എസ്), ടീം സ്പര്‍ശം എന്നിവരുടെ സഹകരത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുതുപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ഒടുങ്ങാക്കാടിലാണ് ക്യാമ്പ് നടത്തിയത്. പ്രാദേശികാടിസ്ഥാനത്തില്‍ വിവിധ പഞ്ചായത്തുകളില്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജും മിഹ്റാസ് ഹോസ്പിറ്റലും സംയുക്തമായി നടത്തി വരുന്ന ക്ലസ്റ്റര്‍ ക്യാമ്പുകളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യൂനാനി, നാച്ചുറോപ്പതി ചികിത്സാ വിഭാഗങ്ങളുടെ സേവനങ്ങളാണ് ക്യാമ്പില്‍ ലഭ്യമാക്കിയത്. ക്യാമ്പ് ഒട്ടേറെപ്പേര്‍ക്ക് ആശ്രയമായി. സൗജന്യ പരിശോധനയ്ക്ക് പുറമെ നൂറില്‍ പരം രോഗികള്‍ക്ക് മരുന്നു വിതരണവും തെറാപ്പികളും സൗജന്യമായി ലഭ്യമാക്കി.

ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് വികസന കാര്യ ചെയര്‍ പേഴ്സണ്‍ ആയിഷ ബീവി നിര്‍വഹിച്ചു. ഡോ. ഒ കെ എം അബ്ദുല്‍ റഹ്മാന്, ഡോ. നബീല്‍ എന്നിവര്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഡോ. നയീമ, ഡോ. സുഹൈല്‍, ഡോ. ചാരുമതി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന് ബിജു തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുതുപ്പാടി കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്സണ്‍ ഷീബ സജി, പത്താം വാര്‍ഡ് വികസന സമിതി ചെയര്മാന് ടി പി ബഷീര്‍, സി ഡി എസ് മെമ്പര്‍ ഗീത ഗോപാലന് മര്‍കസ് നോളജ് സിറ്റി സി എഫ് ഒ ഡോ. സയ്യിദ് നിസാം, മിഹ്റാസ് എക്്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശംസുദ്ധീന്‍, അഡ്മിനിസ്ട്രേഷന് ഓഫിസര്‍ നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ അസീസ് തെരുവത്ത് സ്വാഗതവും, ടീം സ്പര്‍ശം സെക്രട്ടറി മുഹമ്മദ് ഉവൈസ് പള്ളിശ്ശേരി നന്ദി പറഞ്ഞു.
Read Also: കോര്പ്പറേഷന് വികസന സെമിനാര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു
