NAATTUVAARTHA

NEWS PORTAL

കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്: എട്ടാം ദിനം വിറ്റത് 20 ടിക്കറ്റ്

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്. എട്ടാം ദിനം വിറ്റത് വെറും 20 ടിക്കറ്റുകളാണ്. വെറും 4420 രൂപയാണ് എട്ടാം ദിനം ചിത്രത്തിനു ലഭിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ പെട്ട ചിത്രം 10 കോടി രൂപ പോലും ഇതുവരെ നേടിയിട്ടില്ല.

മെയ് 20നാണ് 80 കോടി രൂപ മുടക്കി നിര്‍മിച്ച ധാക്കഡ് റിലീസ് ചെയ്തത്. ഇതുവരെ വെറും മൂന്നരക്കോടി രൂപ മാത്രമേ സിനിമ നേടിയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. റസ്നീഷ് റാസി സംവിധാനം ചെയ്ത സ്പൈ ത്രില്ലറാണ് ധാക്കഡ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. ചിത്രത്തില്‍ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. അര്‍ജുന്‍ രാംപാല്‍, ദിവ്യാ ദത്ത തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തി.

തുടരെ പരാജയപ്പെടുന്ന കങ്കണയുടെ എട്ടാം ചിത്രമാണ് ധാക്കഡ്. ‘കാട്ടി ബാട്ടി’, ‘രന്‍ഗൂണ്‍’, ‘മണികര്‍ണിക’, ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’, ‘പങ്ക’, ‘തലൈവി’ എന്നീ സിനിമകളും ബോക്സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞിരുന്നു.

Read Also: ഗുണ്ടുകാട് അനി വധക്കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്

Leave a Reply

Your email address will not be published.

error: Content is protected !!