പൊലീസ് സ്റ്റേഷനിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ആള് മരിച്ചു


തിരുവന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആള് മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ്(47) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാള്‍ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാര്‍ ഉടന്‍ തന്നെ വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാള്‍ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടക്കകം സ്വദേശിനിയെ കാണാനില്ല എന്നാണ് പരാതി നല്‍കിയത്. സമാന പരാതി കൊല്ലം പുത്തൂര്‍ സ്റ്റേഷനിലും നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പോകാന്‍ അനുവദിച്ചിരുന്നു. അന്ന് പുത്തൂര്‍ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ അനുനയിപ്പിച്ച് വിടുകയായിരുന്നു. അതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനില്‍ പരാതി നല്‍കുന്നതും ആത്മഹത്യ ശ്രമം നടത്തിയതും.
Read Also: തിരുവള്ളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ റോഡ് ഉദ്ഘാടനം ചെയ്തു
