NAATTUVAARTHA

NEWS PORTAL

മദ്യം വാങ്ങി നല്‍കാത്തതില്‍ വിരോധം : കൂട്ടുകാരനെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

എരുമപ്പെട്ടി: മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച്‌ കൂട്ടുകാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആദൂര്‍ അമ്ബലത്തു വീട്ടില്‍ അബ്ബാസ് (31), ചൊവ്വന്നൂര്‍ അയ്യപ്പത്ത് ചെറുവത്തൂര്‍ വീട്ടില്‍ സിജോ (31) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22-ന് വൈകീട്ട് മൂന്നിന് സ്റ്റേഷന്‍ പരിധിയിലെ ആദൂരിലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരനായ ഷിയാസ് എന്ന സിയാദിനെയാണ് ഇരുവരും ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ചത്. ഇരുമ്ബുവടി കൊണ്ട് തലക്കടിച്ചും, ബലമായി കാറില്‍ വലിച്ചു കയറ്റി മൂര്‍ച്ചയുള്ള ബ്ലേഡ് ഘടിപ്പിച്ച ആയുധം കൊണ്ട് മുറിവേല്‍പിച്ചുമാണ് കൊല്ലാന്‍ ശ്രമിച്ചത്.

സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പഴനിയില്‍ നിന്നാണ് പിടികൂടിയത്. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. എരുമപ്പെട്ടി എസ്.ഐ ടി.സി.അനുരാജ്, എസ്.ഐ കെ.പി.ഷീബു, എ.എസ്.ഐ കെ.ആര്‍.ജയന്‍, എസ്.സി.പി.ഒമാരായ കെ. രാജേഷ്, ഐ.ബി.ഷാജന്‍, കെ.എസ്.അരുണ്‍കുമാര്‍, എസ്.തോമസ്‌ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Read Also : വീട്ടില്‍ ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പൻ റാക്കറ്റ് പിടിയില്‍; പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ ഗര്‍ഭച്ഛിദ്രം

Leave a Reply

Your email address will not be published.

error: Content is protected !!