NAATTUVAARTHA

NEWS PORTAL

പിസി ജോര്‍ജിന്റെ ”തൃക്കാക്കര മറുപടിക്ക്” തടയിട്ട് സര്‍ക്കാര്‍; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

വിദ്വേഷ പ്രസംഗത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കി. ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോര്‍ജിന് ജാമ്യം നല്‍കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുകയാണെങ്കില്‍ ജോര്‍ജിന് തൃക്കാക്കരയില്‍ എത്താനാവില്ലെന്ന് വ്യക്തമാണ്.

ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മനഃപൂര്‍വം ആക്രമിക്കല്‍, തടഞ്ഞുവയ്ക്കല്‍, അസഭ്യം വിളിക്കല്‍ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പി.സി. ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടെ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി
പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. പിസി ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദനം ഉണ്ടായത്.

പിന്നില്‍ നിന്ന് തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗം സംഘം മര്‍ദിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തരെ തലസ്ഥാനത്തെ ബിജെപിയിലെ മുതിര്‍ന്ന നേതാവ് വി.വി.രാജേഷ് ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസ് ഇടപെടട്ടാണ് അക്രമിസംഘത്തെ പ്രതിരോധിച്ചത്.

Read Also: കൊടുവള്ളി ജോയിന്റ് ആര്‍ ടി ഒ ക്ക് കീഴിലുള്ള സ്‌കൂള്‍വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു

Leave a Reply

Your email address will not be published.

error: Content is protected !!