കൊടുവള്ളി ജോയിന്റ് ആര് ടി ഒ ക്ക് കീഴിലുള്ള സ്കൂള്‍വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു


കൊടുവള്ളി: അധ്യായന വര്ഷാംരംഭത്തിന് മുന്നോടിയായി കൊടുവള്ളി ജോയിന്റ് ആര് ടി ഒ ക്ക് കീഴിലുള്ള സ്കൂള്‍വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു. രേഖകള്‍ പരിശോധിച്ച ശേഷം വാഹനം ഓടിച്ചു നോക്കി മുന്‍ഭാഗത്തെ ഗ്ലാസില്‍ സ്റ്റിക്കര്‍ പതിക്കും. സ്റ്റിക്കറില്ലാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവും സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൊടുവള്ളി ജോയിന്റ് ആര് ടി ഒ ക്ക് കീഴിലുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചത്. താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ പരിശോധിക്കുന്നത്. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം വാഹനം ഓടിച്ചു നോക്കി ഫിറ്നസ് ഉറപ്പു വരുത്തിയ ശേഷം മുന്‍ഭാഗത്തെ ഗ്ലാസില്‍ സ്റ്റിക്കര്‍ പതിക്കും. ഡ്രൈവര്‍മാര്‍ക്ക് പരിശീലന ക്ലാസും നടത്തുന്നുണ്ട്. കൊടുവള്ളി ജോയിന്റ് ആര് ടി ഒ. ഇ സി പ്രദീപ്, എം വി ഐ മാരായ അജിത് കുമാര്‍, പത്മലാല്‍, എ എം വി ഐ മാരായ ടിജോ, റിലേഷ്, രൂപേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. സ്റ്റിക്കര്‍ പതിക്കാത്ത സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജോ. ആര്‍ടി ഒ പറഞ്ഞു. കൊടുവള്ളി ജോയിന്റ് ആര് ടി ഒ ക്ക് കീഴില്‍ 250 ല്‍ അധികം സ്കൂള്‍ വാഹനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.

Read Also: പുതുപ്പാടി ഗ്രാമപഞ്ചായില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
