Naattuvaartha

News Portal Breaking News kerala, kozhikkode,

ബീഫ് വിവാദം: പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് നിഖില വിമല്‍

ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് നടി നിഖില വിമല്‍. അതിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അത്തരം ആക്രമണങ്ങള്‍ കാര്യമാക്കാറില്ലെന് നിഖില. ജോ ആന്‍ഡ് ജോ യുടെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു നിഖില ഇക്കാര്യം വിശദീകരിച്ചത്.ഞാന്‍ എന്റെ വ്യക്തിപരമായ നിലപാടാണ് പറഞ്ഞത് . അത് തുറന്ന് പറയാന്‍ എല്ലാവര്‍ക്കും കഴിയണം. സൈബര്‍ ആക്രമണം നടന്നതായി ഞാന്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് അത് മനസിലാക്കിയത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമ മേഖലയില്‍ നിന്ന് അനുകൂലിച്ചതും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ട്. ജോ ആന്‍ഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നിഖില ഇക്കാര്യം വിശദീകരിച്ചത്.

Read Also: കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച; മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടമ്മയുടെ കമ്മൽ കവർന്നു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!