Naattuvaartha

News Portal Breaking News kerala, kozhikkode,

കണ്ണൂരില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗി മരിച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗി മരിച്ചു. തളിപ്പറമ്പ് സ്വദേശി ഉമര്‍ മൗലവി ആണ് മരിച്ചത്. തളിപ്പറമ്പ് കണ്ണൂര്‍ ദേശീയ പാതയിലാണ് അപകടം. ശ്വാസതടസത്തെ തുടര്‍ന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉമര്‍ മൗലവി. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഉമ്മര്‍ മൗലവിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!