Naattuvaartha

News Portal Breaking News kerala, kozhikkode,

മേപ്പയൂരില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

മേപ്പയ്യൂര്‍വ്യവസായ-വാണിജ്യ വകുപ്പിന്റെയും മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ പി ശോഭ അധ്യക്ഷത വഹിച്ചു.

സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു. എം എസ് എം ഇ പ്രോഗ്രാം മോട്ടിവേറ്റര്‍ സി.അജിത്കുമാര്‍, ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ സുധീഷ് എന്നിവര്‍ ക്ലാസെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ പി രമ്യ, കെ കെ നിഷിത, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജയ, സെക്രട്ടറി എസ് മനു, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എന്‍ കെ സത്യന്‍ എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!