Naattuvaartha

News Portal Breaking News kerala, kozhikkode,

മണ്ണൊലിപ്പ് തടയാന്‍ ഭൂവസ്ത്രവുമായി കുന്ദമംഗലം പഞ്ചായത്ത്

കുന്ദമംഗലം: പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പടനിലത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ടില്‍ ഉള്‍പ്പെട്ട പടനിലം പാലത്തോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയാനായി കയര്‍ ഭൂവസ്ത്രം സ്ഥാപിക്കുന്നത്. രാമച്ചം, മുള, മാവിന്‍ തൈകള്‍ തുടങ്ങിയവ വെച്ചുപിടിപ്പിച്ച് പുഴയുടെ സംരക്ഷണവും സൗന്ദര്യവും ഉറപ്പുവരുത്തുക, ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച്‌ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത്, കയര്‍ വികസന വകുപ്പ്, എന്‍ ആര്‍ ഇ ജി എസ് എന്നിവ സഹകരിച്ചാണ് പ്രവൃത്തി നടത്തുന്നത്. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ എന്‍ ഷിയോലാല്‍, യു സി ബുഷ്‌റ, ശബ്‌ന റഷീദ്, പഞ്ചായത്ത് അംഗങ്ങളായ എം ധര്‍മ്മരത്‌നന്‍, സജിത ഷാജി, ജോയന്റ് ബി ഡി ഒ കെ രാജീവ്, കയര്‍ വികസന വകുപ്പ് ഇന്‍സ്‌പെക്ടര്‍ പി വി പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!