Naattuvaartha

News Portal Breaking News kerala, kozhikkode,

ബിരുദധാരികള്‍ക്ക് വലിയ ജോലി സാധ്യതകള്‍ ;എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ നേടാം

നിങ്ങള്‍ ബിരുദധാരിയാണെങ്കില്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ നേടാന്‍ അവസരം. സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമില്‍ ബിരുദമോ അതിനു തുല്യമായ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പഠന കാലാവധി.

പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തപ്പെടും. അപേക്ഷയും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.

അപേക്ഷകള്‍ ലഭിക്കേണ്ട ആവസാന തീയതി ജൂണ്‍ 30.

വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം 695033 ഫോണ്‍: 04712325101, 8281114464.

Read Alsoപൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!