Naattuvaartha

News Portal Breaking News kerala, kozhikkode,

തമിഴ്നാട്ടില്‍ കാര്‍ ലോറിയിലിടിച്ച്‌ അപകടം : രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം.
കാറിന്റെ ഡ്രൈവര്‍ ചക്കുപള്ളം വലിയകത്തില്‍ വീട്ടില്‍ ഏബ്രഹാം തോമസ് (24), യാത്രക്കാരനായ കുമളി സ്വദേശി ഫോട്ടോഗ്രാഫര്‍ എം എന്‍ ഷാജി എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണ്. ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Read Also : കൊല്ലത്ത് മത്സ്യബന്ധന വള്ളം ബോട്ടിടിച്ചു മറിഞ്ഞു അപകടം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!