Naattuvaartha

News Portal Breaking News kerala, kozhikkode,

പ്രശസ്ത പക്ഷി നീരിക്ഷകന്‍ പക്ഷി എല്‍ദോസ് അന്തരിച്ചു; മൃതദേഹം കണ്ടെത്തിയത് ഭൂതത്താന്‍കെട്ട് ചാട്ടക്കല്ല് വനഭാഗത്ത് നിന്നും

വയനാട്: പക്ഷി എല്‍ദോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളില്‍ എല്‍ദോസിന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തി. ഭൂതത്താന്‍കെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് രാവിലെ 9 മണിയോടെ കണ്ടെത്തിയത്. ഇന്നലെ ചൊവ്വെ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതു പ്രാകാരം പൊലീസ്, എല്‍ദോസിനെ കാണ്മാനില്ലാത്തതിന് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്

വളരെക്കാലമായി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനീക്ഷണത്തില്‍ സജീവമായിരുന്നു. വിദേശിയര്‍ അടക്കം നിരവധി പക്ഷിനിരീക്ഷകരും ഗവേഷകരുമായി സൗഹൃദം നിലനിര്‍ത്തിയിരുന്ന എല്‍ദോസ്, പലവട്ടം മാധ്യവാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. ആകാശവാണി കൃഷി പാഠം പരമ്പരകളില്‍ വിജയിച്ചു കൃഷി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ഉള്ളവരുടെ കൂടെ അഖിലേന്ത്യ പര്യടനം നടത്തിയിട്ടുള്ള വ്യക്തിയാണ്.

തട്ടേക്കാട് പക്ഷിസങ്കേത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഇവിടുത്തെ പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും മറ്റുമുള്ള കൃത്യമായ പഠനവും ഇതുവഴി ലഭിച്ച അറിവുകളുമെല്ലാം ഇടക്കാലത്ത് എല്‍ദോസ് മാധ്യമങ്ങളുമായി പങ്കിട്ടിരുന്നു. പക്ഷികളുടെ പിന്നാലെ നേരവും കാലവുമില്ലാതെയുള്ള നടപ്പ് കണ്ട് നാട്ടുകാര്‍ നല്‍കിയ കീരീടമാണ് പേരിനൊപ്പമുള്ള’ പക്ഷി ‘ എന്ന പേര്. ഇടക്കാലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് റിസോര്‍ട്ട് ആരംഭിച്ചിരുന്നു. ഇത് വിജയമായില്ല. തുടര്‍ന്ന് കൃഷിയിലേക്ക് തിരിഞ്ഞു. കോതമംഗലം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read Also; നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരന് യുവതിയുടെ പരസ്യ മര്‍ദ്ദനം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!