Naattuvaartha

News Portal Breaking News kerala, kozhikkode,

വാടകയ്ക്ക് വീട് എടുത്ത് കള്ളനോട്ടടി; മുഖ്യപ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

കൂത്താട്ടുകുളം:  ഇലഞ്ഞിയില്‍ വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിര്‍മ്മിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയില്‍.
ഇടുക്കി ഉടുമ്ബന്‍ചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഴി‍ഞ്ഞ ജൂലൈയിലാണ് 500 രൂപയുടെ കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

രവീന്ദ്രനൊഴികെ പത്ത് പേര്‍ അന്ന് പിടിയിലായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read Also : കോഴിക്കോട് പമ്പ് ജീവനക്കാരനെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!