Naattuvaartha

News Portal Breaking News kerala, kozhikkode,

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനം

കോടഞ്ചേരി: വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം എം എസ് ഷെജിന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ സി എസ് ശരത്, യാസിര്‍ കരിമ്പാലക്കുന്ന്, സുധീഷ് തെയ്യപ്പാറ, കോടഞ്ചേരി മേഖല പ്രസിഡന്റ് ശ്രീജിത്ത്, ജിതിന്‍ മൈക്കിള്‍, കെ എം റിന്‍ഷാദ്, ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.

Read Also മലപ്പുറം ഹവാല പണം തട്ടൽ കേസ് അഞ്ച് പേർ പിടിയിൽ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!