Naattuvaartha

News Portal Breaking News kerala, kozhikkode,

അഞ്ചിരട്ടി പണം തന്ന് എ ടി എം; ഓടിക്കൂടി ആളുകൾ

നാഗ്പൂര്‍: എടിഎം മെഷീന്റെ തകരാര്‍ മുതലെടുക്കാന്‍ ഓടിക്കൂടി ആളുകള്‍. പിന്‍വലിക്കുന്ന പണത്തിന്റെ അഞ്ചിരട്ടി ലഭിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ എടിഎമ്മിനു മുന്നില്‍ തടിച്ചുകൂടിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഖപര്‍ഖേഡ പട്ടണത്തിലെ എടിഎം മെഷീനാണ് ചോദിക്കുന്നവര്‍ക്ക് അഞ്ചിരട്ടി പണം നല്‍കിയത്.

Read also:പൂര്‍ണഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ അറസ്റ്റില്‍

തകരാര്‍ കണ്ടെത്തിയത് ബുധനാഴ്ചയാണ്. അഞ്ഞൂറ് രൂപ പിന്‍വലിച്ചയാള്‍ക്ക് എടിഎം 5 അഞ്ഞൂറ് രൂപ നോട്ടുകള്‍ നല്‍കി. തുടര്‍ന്ന് ഇയാള്‍ വീണ്ടും ഒരു 500 രൂപ കൂടി പിന്‍വലിച്ചു. അപ്പോഴും എടിഎം അഞ്ച് 500 രൂപ നോട്ടുകള്‍ നല്‍കി. വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടമായെത്തി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തുടങ്ങി.

Read also: നയന്‍താരയ്ക്ക് കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടറുടെ കമന്‍റ്; ചുട്ട മറുപടിയുമായി ഗായിക ചിന്‍മയി

തുടര്‍ന്ന് ചിലര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ആളുകളെ പിരിച്ചുവിട്ട് എടിഎം അടച്ചു. പൊലീസ് തന്നെയാണ് ബാങ്ക് അധികൃതരെ വിവരമറിയിച്ചത്. എടിഎം കൂടുതല്‍ പണം പുറന്തള്ളാന്‍ കാരണം സാങ്കേതിക തകരാറാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!