Naattuvaartha

News Portal Breaking News kerala, kozhikkode,

വിവാഹത്തിന് മുമ്പ് ലൈംഗികത നിരസിക്കുന്നത് യഥാര്‍ത്ഥ പ്രണയത്തിന്റെ അടയാളം; ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബന്ധങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തമ മാര്‍ഗമാണെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ ഒരു പൊതു സദസ്സില്‍ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് മാര്‍പാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമര്‍ശം നടത്തിയത്.

READ ALSO: വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍

പരിശുദ്ധിയെ സ്‌നേഹിക്കാന്‍ പരിശുദ്ധി പഠിപ്പിക്കുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം മികച്ച തീരുമാനമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം ഇന്നത്തെ ബന്ധങ്ങള്‍ പെട്ടെന്ന് തകരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അവകാശപ്പെട്ടു.

READ ALSO: അശ്ലീല വീഡിയോ; ഇ പി ജയരാജന് പ്രതിപക്ഷ നേതാവിന്റെ നോട്ടീസ്

കുട്ടികളുണ്ടാകാന്‍ സാധ്യതയുള്ള മാതാപിതാക്കളോട് ‘ഭയപ്പെടേണ്ടതില്ല’ എന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഒരു കുട്ടി ഉണ്ടാകുന്നത് വലിയ അപകടമായി തോന്നിയേക്കാം. അതിലും അപകടമാണ് കുട്ടികള്‍ ഉണ്ടാകാതിരിക്കുന്ന അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാപരമായ മാറ്റത്തിന്റെ പ്രശ്നത്തിന് പരിഹാരമായി പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമര്‍ശം നടത്തിയത്. അതേസമയം സമ്മിശ്ര പ്രതികരണമാണ് മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് ലഭിക്കുന്നത്.

READ ALSO: അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ; പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!