Naattuvaartha

News Portal Breaking News kerala, kozhikkode,

കര്‍ണാടകയിലെ ഓവുചാലില്‍ അഞ്ചുമാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ കണ്ടെത്തി; ലിംഗ നിര്‍ണയത്തിന് ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്ന് പൊലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്.

Read also: അട്ടപ്പാടി മധു കേസ് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!