Naattuvaartha

News Portal Breaking News kerala, kozhikkode,

കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനുള്ളിൽ 14,506 പുതിയ കേസുകൾ; 30 മരണങ്ങൾ

Ergin Yalcin/Getty Images

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 14,506 പുതിയ കൊവിഡ് കേസുകളും 30 മരണങ്ങളും രേഖപ്പെടുത്തിയതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതുപ്രകാരം രാജ്യത്തൊട്ടാകെ 11,574 പേര്‍ ആശുപത്രി വിട്ടതായും 4,28,08,666 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 98.57 ശതമാനമാണ് രോഗമുക്തി നിരക്ക്.

Read also: സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇ ഡി

ഇന്ത്യയിലാകമാനം കൊവിഡ് കേസുകള്‍ 99,602 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 96,700 സജീവ കേസുകളാണ്. 24 മണിക്കൂറിനുള്ളില്‍ 2,902 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ മൊത്തമുള്ള കേസുകളില്‍ 0.22 ശതമാനമാണ് സജീവ കൊവിഡ് കേസെന്നാണ് കണക്കുകള്‍. 3.35 ശതമാനമാണ് ജൂണ്‍ 29 ലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് മരണങ്ങളുടെ നിരക്കിലും ഈ വര്‍ധനവ് വ്യക്തമാണ്. കൊവിഡ് ബാധ മൂലമുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് 2020 മാര്‍ച്ചിലാണ്. ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ മരണസംഖ്യ 5,25,077 ആണ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!