Naattuvaartha

News Portal Breaking News kerala, kozhikkode,

തേപ്പുപെട്ടിക്കുള്ളില്‍ സ്വര്‍ണം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വണ്ടൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദി(39)നെ പോലീസ് പിടികൂടി. ഇയാളില്‍ നിന്നും 1749.8 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് മുസാഫിര്‍ എത്തിയിരുന്നത്.

READ ALSO: കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡ്; മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു

കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തെത്തിയ ശേഷമാണ് ഇയാളില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടിയത്. ലഗേജില്‍ ഇലക്ട്രോണിക്ക് സാധനങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഒരു ഇസ്തിരിപ്പെട്ടിയുണ്ടെന്നും അബുദാബിയില്‍ ഒപ്പം താമസിക്കുന്നയാളുടെ സുഹൃത്തായ കോഴിക്കോട് സ്വദേശി ഷഫീഖ് കൊടുത്തുവിട്ടതാണെന്നും ഇയാള്‍ മൊഴി നല്‍കി. ഷഫീഖിന്റെ ബന്ധു തന്റെ വീട്ടിലെത്തി ഇസ്തിരിപ്പെട്ടി വാങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ പോലീസ് സംഘം ഇസ്തിരിപ്പെട്ടി പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു.

READ ALSO: ഗൂഢാലോചനക്കേസില്‍ എച്ച്ആര്‍ഡിഎസിലെ മുന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

ഇസ്തിരിപ്പെട്ടിക്ക് അസാധാരണമായ ഭാരമുണ്ടായിരുന്നത് കൂടുതല്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് ഓരോ ഭാഗങ്ങളായി ഇസ്തിരിപ്പെട്ടി അഴിച്ചുമാറ്റുകയും ഹീറ്റിങ് കോയില്‍ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് തുറന്നുനോക്കുകയും ചെയ്തു. ഇതോടെയാണ് ഇസ്തിരിപ്പെട്ടിയിലെ ഹീറ്റിങ് കോയിലിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.

READ ALSO: വളർത്തു നായയുടെ കടിയേറ്റ് കോളജ് വിദ്യാർഥിനി മരിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!