NAATTUVAARTHA

NEWS PORTAL

ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി കടത്തിയ എല്‍ എസ് ഡി സ്റ്റാമ്പുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി കടത്തിയ 200 എല്‍എസ്ഡി സ്റ്റാമ്പുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. വികാസ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. വികാസ് പോളണ്ടില്‍ നിന്നും സ്റ്റാമ്പുകള്‍ പാഴ്സല്‍ വഴിയാണ് എത്തിച്ചിരുന്നത്.

READ ALSO: പോക്‌സോ കേസില്‍ മദ്രസാ അധ്യാപകന് 67 വര്‍ഷം കഠിനതടവ്

എറണാകുളം ഇന്റര്‍നാഷണല്‍ മെയില്‍ സെന്ററില്‍ പോളണ്ടില്‍ നിന്നുവന്ന പാഴ്സല്‍ സംശയകരമായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 200 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തുകയായിരുന്നു.

READ ALSO: മുന്‍ കാമുകന്റെ പിതാവിനെ പ്രണയിച്ച് വിവാഹം കഴിച്ച് ഇരുപത്തേഴുകാരിയായ യുവതി

പാഴ്സലിലുള്ള മേല്‍ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വികാസ് പിടിയിലായത്. 168 ഗ്രാം ഹെറോയിനും 604 ഗ്രാം എംഡി എം എ യും 18.75 ഗ്രാം ഹാഷിഷ് ഓയിലും 110 ഗ്രാം കഞ്ചാവും ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടി. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി വി അലിയാസ് പറഞ്ഞു.

READ ALSO: ബാലുശ്ശേരി ആള്‍ക്കൂട്ട അക്രമണ കേസ്; ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി

Leave a Reply

Your email address will not be published.

error: Content is protected !!